Tag: safari

Safari Theme Song Lyrics – Neelakasha pookal nullan

 


നീലാകാശപ്പൂക്കള്‍ നുള്ളാന്‍ നീയും പോരുന്നോ

ഈ കാടും മേടും പൂക്കും കാലം കാണാന്‍ പോരുന്നോ?

ഈ ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം

ഈ ദൂരം നമ്മെ ഒന്നേ മാറ്റും മായാസഞ്ചാരം


ജ്വാലാനിലാവില്‍ പൂക്കും ഭൂപടം,

താരാഗണങ്ങള്‍ മേയും പൂവനം

ആഴം വിമൂകം മൂടും സാഗരം,

മേഘങ്ങള്‍ താളം തുള്ളുമ്പോള്‍

അകലെ സൂര്യനൊരു ദീപമായ്, അരികെ ഭൂമിയൊരു താലമായ്

നീ നീട്ടും കൈകളില്‍ വാഴും

ഈ ലോകം കാണാന്‍ കൂടെ പോരൂ…പോരൂ..


കാണാക്കാഴ്ചകള്‍ തേടി വാ

ദൂരെ ഗോപുരം തൊട്ടു വാ

കരയന്ച്ചും പടരുന്ന സംഗീതമായ് അറിവായ്‌ നിറയും


എതെതോ ശില്പ്പരങ്ങള്‍ എന്നുള്ളില്‍ തീര്ക്കും പോലെ

ഓരോരോ സ്വര്ഗ്ഗുങ്ങള്‍ കണ്മുന്നില്‍ കാണും പോലെ സഫാരീ..

ആ നീലാകാശപ്പൂക്കള്‍ നുള്ളാന്‍ നീയും പോരുന്നോ

ഈ കാടും മേടും പൂക്കും കാലം കാണാന്‍ പോരുന്നോ?

ഈ ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം

ഈ ദൂരം നമ്മെ ഒന്നേ മാറ്റും മായാസഞ്ചാരം…


Singer & Composer: Nandhu Kartha

Lyrics: P.K Gopi

Official Video –

This song is very special to me.. Can’t really express the feeling this song is sharing. Hope you all are also enjoying it.. Thanks to the singer himself for providing me with the lyrics. Amazing one!