രാത്രി കാവല്‍കാരന്‍..******************

ഈ രാവിനു ചൂട് കൂടുന്നുവോ …

പെയ്യാന്‍ മറന്നു പോയൊരു മഴ

എന്റെ രാവുകളെ ഉപേക്ഷിച്ചു

കൂട് വിട്ടു ചേക്കേറിയിരിക്കുന്നു .

 

വിട പറച്ചിലുകള്‍ക്ക്

വാക്കുകളോ മനസോ നല്‍കാതെ ഞാനും

അവളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു .

വീണ്ടുമൊരു ഒളിച്ചോട്ടം

 

എന്നിലേക്ക് ചോദിക്കാതെ

പണ്ടെന്നോ പെയ്തിറങ്ങിയ ഈ

മഴത്തുള്ളികള്‍ അവസാനിച്ചതും

എന്നില്‍ തന്നെ ആയിരുന്നുവോ ..

 

എന്നിലുണര്‍ന്ന കാമത്തിന്റെ

ബീജങ്ങളെ തണുത്ത തുള്ളികള്‍

കൊണ്ട് അടക്കി നിര്‍ത്തിയവള്‍പറയാതെ

പോയപ്പോള്‍ ബാക്കിയാവുന്നത്

എന്റെഒരു തുള്ളികണ്ണീര്‍ മാത്രം ..

 

ഒറ്റക്കാകുന്നു എന്ന ഭയം

എന്നില്‍ നിറയുന്നതെയില്ല

കാരണം …

ഞാന്‍ ഇന്നീ രാത്രിയുടെ കാവല്‍കാരന്‍ ആണ്

അതോ രാത്രിയുടെ കാമുകനോ

 

ഭയം നിറഞ്ഞ കണ്ണുകളോടെ

എന്നെ നോക്കുന്ന രാത്രിയുടെ

പ്രതീക്ഷക്ക് കാവലിരിക്കാന്‍

ഞാനും ശ്രമിച്ചു പോകുന്നു..

 

കാമുകന്‍ എന്ന പദം

എങ്ങനെയാണ് ഇവിടെ ചേരുന്നത്

ഇരുളിന്റെ മറ ചേര്‍ന്ന്

അവളുടെ മാനം കവരാന്‍ ഓടി വരുന്ന

ചെന്നായ്ക്കളെ തല്ലിദൂരേക്ക്‌ ഓടിച്ചു

വിടാന്‍ ഉറക്കമില്ലാത്ത

എന്റെ കാത്തിരുപ്പ്

 

ഈ രാത്രിയുടെ കാവല്‍കാരന്‍

അതെ പേര് തന്നെയാകും എനിക്ക് ചേരുക..

 

ഈ നിലാവില്‍ ഇടയ്ക്കു

അവളിലെ കാമുകി ഉണരുന്നുണ്ട് ..

പ്രണയമൂറുന്ന നോട്ടത്തോടെ

അവള്‍ മൌനമായി എന്നെ

അവളിലേക്ക് ക്ഷണിക്കുന്നുണ്ട് ..

 

മരിച്ചു മണ്ണടിഞ്ഞ മനസുള്ള

കാവല്‍ക്കാരന്റെ നോട്ടങ്ങളില്‍

കാമവും പ്രണയവും നിറയുകയില്ലന്ന

സത്യം അവള്‍ അറിയുന്നുണ്ടാവില്ല

 

അസൂയയോടെ അവളെയും

എന്നെയും നോക്കുന്ന ആ കാറ്റിനോട്

ഞാന്‍ വിളിച്ചു പറഞ്ഞു

അവളെ തഴുകുവാനുള്ള നിന്റെ

കൊതിയെ ഞാന്‍ നിരാശപ്പെടുത്തില്ല

എന്നോടൊപ്പം ജീര്‍ണിച്ചു പോയ

എന്റെ പ്രണയം ,.

അതിനെ തിരിച്ചു പിടിക്കുവാന്‍

എനിക്ക് കൊതിയുമില്ല

 

ഞാന്‍ ഇവിടെ കാവല്‍വേലക്ക്

വന്നൊരു കാലാള്‍ മാത്രം ..

 

എന്നിലേക്ക് നിറഞ്ഞു എന്നെ

ആലോരസപ്പെടുതാന്‍ ശ്രമിച്ചു

അകന്നു പോയ കാറ്റില്‍

ഈ രാത്രിയുടെ കണ്ണുനീര്‍ തുള്ളികള്‍

ഉണ്ടായിരുന്നു ..

 

എന്നെ ശ്രദ്ധിക്കാതെ പുതപ്പിലേക്ക്

മറയാന്‍ ശ്രമിക്കുന്ന അവളുടെ ആത്മരതിയുടെ

അവസാന തുള്ളികള്‍ അവളും ഉറങ്ങുകയാണ് ..

ഉറക്കമില്ലാതെ കാവല്കാരന്റെ

കാവലിന്റെ സുരക്ഷിതത്വത്തില്‍

 

അതെ ഞാന്‍ രാത്രിയുടെ

കാവല്കാരനാണ്

മരണമടഞ്ഞ എന്റെ

പ്രണയത്തിന്റെ പുഴുവരിക്കുന്ന

മുറിവുകളിലേക്ക് നോക്കി

ഇനിയും നീ കണ്ണുനീര്‍

പൊഴിക്കാതിരിക്കുക

ഇനിയും നീ പെയ്യാതിരിക്കുക

 

നിന്റെ തുള്ളികള്‍ എനിക്കത് ഭയമാണ് …

 

നീരാഞ്ജനം (എബി ഓസ്ടിന്‍) 🙂

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s